st Joseph hss teaching experience -13 Maths club
ഗണിത അധ്യാപകൻ എന്ന നിലയിൽ എന്റെ ടീച്ചിംഗ് പ്രാക്ടീസ് കാലയളവിൽ സ്കൂൾ മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു മാത്തമാറ്റിക് ക്ലബ്ബിന്റെ ക്ലാസുകൾ എല്ലാ ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് നടത്തുന്നത് അത് നേതൃത്വം വഹിക്കുന്നത് ജോയ് പൗലോസ് സാറാണ് കൂടാതെ ഷീജ ടീച്ചറും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്
ഗണിത ക്ലബ്ബിലൂടെ സ്കൂൾ കുട്ടികൾക്ക് ഗണിതത്തിലൂടെ പല ക്രിയകളും വളരെ എളുപ്പത്തിൽ ചെയ്യാൻ പറഞ്ഞു കൊടുക്കുന്നു
മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ഭാഗമായി ഒരു ദിവസത്തെ ക്ലാസ് എടുക്കുവാനായി ജോയ് പൗലോസ് എന്നെയും ഫിയോണയെയും ഏൽപ്പിക്കുന്നു
അങ്ങനെ ഞങ്ങൾക്ക് കുട്ടികൾക്ക് ഒരു ദിവസം ക്ലാസ്സ് എടുക്കുവാൻ ആയിട്ടുള്ള സാഹചര്യം അവർ ഒരുക്കി തരുന്നുണ്ട്
എന്നാൽ ക്ലാസിന്റെ ചിത്രങ്ങൾ പകർത്തുവാനുള്ള അനുവാദം നൽകിയിരുന്നില്ല
അതിനാൽ തന്നെ ഞങ്ങൾ എടുക്കുന്ന ക്ലാസിലെ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തുവാൻ ആയിട്ടില്ല
Comments
Post a Comment