St Joseph teaching experience: 10 class teacher of 5F

ഇന്ന് എന്റെ ടീച്ചിങ് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമായിരുന്നു.
പല കോളേജുകളിൽ പഠിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു ക്ലാസ്സ്‌ അദ്ധ്യാപകനാകുന്ന നിമിഷം ഇതാദ്യമാണ്.
രാവിലെ ഫിയോണ പറഞ്ഞിരുന്നു maths കാരെല്ലാം HM നെ കാണണമെന്ന്
സാറിന്റെ അടുത്ത് നിന്നാണ് ഇങ്ങനെ ഒരു ദൗത്യം ഏറ്റെടുക്കേണ്ടി വരുമെന്ന് അറിഞ്ഞത്
5f ലെ ക്ലാസ്സ്‌ ടീച്ചർ അസുഖ ബാധിതയായതിനാൽ ആ ക്ലാസ്സ്‌ ഒരു ദതെടുക്കുന്ന  പുത്രന്മാരെ പോലെ നോക്കാൻ sir പറഞ്ഞു
Sir എന്നെയും കൊണ്ട് 5f ഇലേക്ക് പോയി എന്നെ പരിചയപെടുത്തിയത് കേട്ടു ഞാൻ ചിരിച്ചു പോയി
കാരണം ഞാൻ വളരെ strict ആണെന്നാണ് സർ പറഞ്ഞത് അതിനു വളരെ വിപിരീതമാണ് എന്ന് എനിക്ക് മാത്രമല്ലേ അറിയൂ
എങ്കിലും ഒട്ടും ചിരിക്കാതെ strict ആണെന്നുള്ള ഭാവത്തിൽ ഞാൻ ആ ക്ലാസ്സ്‌ അഭിസംബോധന ചെയ്‌തു
ക്ലാസ്സ്‌ ടീച്ചർ എന്ന നിലയിൽ എനിക്ക് ആ ക്ലാസ്സ്‌ ഓരോ പീരീടും ടീച്ചർ മാർ കേറുന്നുണ്ടോ എന്ന്ശ്ര ദ്ധിക്കണമായിരുന്നു
Noon meal കുട്ടികളുടെ എണ്ണമെടുക്കുക, അറ്റന്റൻസ് രണ്ടു നേരം എടുക്കുക,മാർക്ക്‌ ലിസ്റ്റ് എടുക്കുക, വയ്യാത്ത കുട്ടികളെ sick റൂമിൽ കൊണ്ടുപോകുന്ന എന്നുള്ള അധിക ചുമതലകൾ കൂടി വന്നു
എങ്കിലും ഞാൻ ഇതൊക്കെ നന്നായി ആസ്വദിക്കുകയായിരുന്നു 

Comments

Popular posts from this blog

CHARACTERISTICS OF GOOD EVALUATION TOOL