St Joseph Teaching experience -11 Discipline at 3 o clock
ഒരു ദിവസം HM വന്നിട്ട് മൂന്നുമണി മുതൽ മൂന്നര വരെ ഒമ്പതാം ക്ലാസിലെയും എട്ടാം ക്ലാസിലെയും പത്താം ക്ലാസിലെയും ബ്ലോക്ക് കളിൽ പോയി അവർ പുറത്തിറങ്ങാതെ അവരെ ഡിസിപ്ലിൻ ആയി ഇരുത്താൻ ഞങ്ങളോട് ആവശ്യപ്പെട്ടു
അങ്ങനെ ഞങ്ങൾ 12 പേരും അവിടെ പോയി കുട്ടികളെ ഡിസിപ്ലിൻ ആയി ഇരുത്തുവാൻ ശ്രമിക്കുകയായിരുന്നു
എന്നാൽ ഞങ്ങൾ ടീച്ചർ ട്രെയിനുകൾ ആണെന്ന് അറിയാമെന്നുള്ളത് കൊണ്ട് തന്നെ അവർ സംസാരം തുടർന്നു
ലീഡറിനോട് സംസാരിക്കുന്നവരുടെ പേര് ബോർഡിൽ എഴുതുവാൻ ആവശ്യപ്പെട്ടു
22 ഓളം പേരുകൾ ബോർഡിൽ എഴുതപ്പെട്ടപ്പോൾ ഞാൻ അവർക്ക് ചെറിയൊരു ചൂരൽ കഷായം നൽകി
അപ്പോഴാണ് തൊട്ടപ്പുറത്തെ ക്ലാസിലെ റുക്സാന ടീച്ചർ എന്നെ വന്ന് വിളിക്കുന്നത് ടീച്ചർ അപ്പുറത്തെ ക്ലാസിലും ചൂരൽ കഷായം നൽകുവാൻ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെ ഒരു കുട്ടിക്ക് ചൂരൽ കഷായം നൽകുന്നതിനിടയിൽ അവൻ വളരെയധികം ആയി എന്നോട് ദേഷ്യപ്പെട്ടു അങ്ങനെ അവനോട് കൂടുതലായി സംസാരിച്ചപ്പോൾ അടുത്തുള്ള കുട്ടി അവൻ എന്തോ ഒരു പൊടി ഉപയോഗിച്ചതായി അറിയാൻ കഴിഞ്ഞു. അവനെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ അവൻ യൂക്കാലിപ്സിന്റെ പൊടിയാണെന്നാണ് ആദ്യം പറഞ്ഞത് എന്നാൽ എന്തോ ലഹരിയുമായി ബന്ധപ്പെട്ട വസ്തുവാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
ഞാനും റുക്സാന ടീച്ചറും ഉടനെതന്നെ അവരുടെ ക്ലാസ് ടീച്ചറിനെ ഇക്കാര്യം അറിയിക്കുകയും ആ ലഹരി ആറോളം കുട്ടികൾ ഉപയോഗിച്ചതായി അറിഞ്ഞു.
പിന്നീട് ഹെഡ്മാസ്റ്റർ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.
Comments
Post a Comment